കേശവന്‍നായര്‍
| at 11:11 PM
കേശവന്‍നായര്‍ മരിച്ചു. മരിച്ചുകിടക്കുന്നു എന്നു പറയാനാവില്ല. കിടക്കാന്‍ അയാളുടെ വീട്ടില്‍ ഇടമില്ല. വീട്.. ഇടുങ്ങിയ മാടക്കട പോലെ ഒന്ന്. മൂന്നോ നാലോ അടി സമചതുരത്തില്‍ ഒരു പലകക്കൊട്ടാരം. അതില്‍ അഞ്ചര അടി നീളമുള്ള ഒരാള്‍ എങ്ങിനെ കിടക്കും ..? മരിച്ചെങ്കിലും ഇരിക്കുകയാണു കേശവന്‍നായര്‍.
ഒരുപാട് ഓണങ്ങള്‍ വന്നുപോയി. ഒരുപാട് അഷ്ടമികളും. വൈക്കത്തപ്പന്റെ പടിഞ്ഞാറേനടയില്‍, മനുഷ്യര്‍ നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ്, വാഹനത്തിലും അല്ലാതെയും, സുഖജീവിതത്തിനായി പരക്കംപായുബ്ബോള്‍ ഒരരികില്‍ കേശവന്‍നായര്‍ ഈ പലകക്കൊട്ടാരത്തില്‍ കഴിഞ്ഞുകൂടി. ഓരോ ആഗസ്ത് പതിനഞ്ചിനും അയാടെ മുന്നില്‍ നിന്ന് മുനിസിപ്പല്‍ ഭരണാധികാരികള്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ വിദ്യാര്‍ത്ഥികളും ജനങ്ങളും ഉച്ചഭാഷിണിയിലൂടെ ഏറ്റുചൊല്ലിയത് അയാള്‍ കേട്ടിരിക്കും. "എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീസഹോദരന്‍മാര്‍ ആണ് ..." അതില്‍ കേശവന്‍നായര്‍ പെടുമോ എന്തോ..?
വയസ്സനായ അയാള്‍ എന്തായാലും ഇന്ത്യാക്കാരനാണ്. ബാല്യവും യൗവ്വനവും പിന്നിട്ടയാളാണ്. അയാളും ഒരു പക്ഷേ ഇതു ചൊല്ലിയിട്ടുണ്ടാവാം. അയാളും പുതുഭരണത്തിനു വോട്ടു രേഖപ്പെടുത്തിയിട്ടുണ്ടാവാം. അയാളുടെ ഒരേഒരു വോട്ടുകൊണ്ട് ആരെങ്കിലുമൊക്കെ ഭരണാധികാരികള്‍ ആയിട്ടും ഉണ്ടാവാം.
ഭരണത്തിന്റെ ശീതളഛായയില്‍ മയങ്ങാന്‍ കൊതിക്കുന്നവര്‍ക്കും, ഭരണത്തിന്റെ കുറ്റങ്ങള്‍ പറഞ്ഞു് കിട്ടുന്നതൊക്കെയും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും, യൗവ്വനത്തിന്റെ പാച്ചിലില്‍ കണ്ണുകാണാത്തവര്‍ക്കും, പ്രായമായ മാതാപിതാക്കളെ വാടകകൊടുത്തു നോക്കാന്‍ ഏല്‍പിക്കുന്നവര്‍ക്കും ഉള്ളതാണീ നാടെന്ന് കേശവന്‍നായര്‍ തിരിച്ചരിഞ്ഞിരിക്കണം. അതുകൊണ്ടായിരിക്കാം അയാള്‍ ആരുടെയും നേര്‍ക്ക് കൈനീട്ടാതിരുന്നത്.
- എ. പി. നന്ദകുമാര്‍
ജ്യോതിക
| at 10:36 PM
ജ്യോതിക, അവളുടെ കരച്ചില്‍ മനസ്സില്‍ നിന്ന് മായുന്നില്ല. പറഞ്ഞുകേട്ടപ്പോഴൊക്കെ ഇത്രയും മനസ്സില്‍ കൊണ്ടിരുന്നില്ല. നേരില്‍ കണ്ടപ്പോള്‍.......
ചേച്ചിയുടെ ക്വോട്ടേഴ്സില്‍ കസേരയില്‍ ചാഞ്ഞിരിക്കുകയായിരുന്നു ഞാന്‍. അയലത്തെപിള്ളേര്‍, ശിവ,ശബരി എല്ലാവരും കലപിലാ ശബ്ദമുണ്ടാക്കി കേക്കും ശാപ്പിട്ടുകൊണ്ടിരുന്നു. ആരോ സ്റ്റെപ്പ് കയറി വരുന്ന ശബ്ദം കേള്‍ക്കാം. "ജ്യോതിക...ഇങ്ങു വാ.... വരാനല്ലേ പറഞ്ഞെ.. തല്ലു മേടിക്കൂട്ടൊ ഈ കുട്ടി...." ഒരാണ്‍ ശബ്ദം. ആളെ കാണാന്‍ വയ്യ. ചേച്ചിയുടെ ക്വോട്ടേഴ്സിന്റെ വാതിലില്‍ "ഇല്ല...ഇല്ല" എന്നു തലകുലുക്കികൊണ്ട് ഒരു പിഞ്ചു മുഖം പ്രത്യക്ഷപ്പെട്ടു. ചേച്ചി അവിടെയിരുന്ന് ആഗ്യം കാട്ടി "ഇതാണ് ജ്യോതിക... ഞാന്‍ പറഞ്ഞിട്ടില്ലേ". പറഞ്ഞതിതാണ്; അയലത്തെ ക്വോട്ടേഴ്സിലെ നമ്പൂതിരി പോലീസിന്റെ മകളാണ് ജ്യോതിക മൂന്നോ നാലോ വയസ്സ് കാണും. എപ്പോഴും ചേച്ചിയുടെ കോര്‍ട്ടേഴ്സില്‍ വരണം എന്നു പറഞ്ഞും, കളിക്കാന്‍ പോകണം എന്നു പറഞ്ഞും വഴക്കിടും. ആഢ്യത്വവും, നമ്പൂതിരിത്വവും, ആ അയിത്തവും ഈ അയിത്തവും ഒക്കെകൊണ്ട് നമ്പൂതിരിപ്പോലീസ് എങ്ങോട്ടും കളിക്കാനും മറ്റും വിടില്ല.....ഇങ്ങനെ നീളുന്ന വിവരണം. ചേച്ചിയുടെ കുറ്റം പറച്ചിലിന് ഞാന്‍ ഒരുവിലയും കൊടത്തിരുന്നില്ല.
പക്ഷെ ഇപ്പോള്‍ കണ്ടപ്പോള്‍...... ഭീകരമാണാരംഗം. വാതിലില്‍ കുണുങ്ങി നില്‍ക്കുന്ന ജ്യോതികയുടെ നിഷ്കളങ്കമുഖമത്ത് സ്വതന്ത്രയാകാനുള്ള തീവ്രമായ ആഗ്രഹം വ്യക്തമായി കാണാം. വിശാലമായ ആകാശത്തേക്ക് ചിറകടിച്ച് പറക്കണമെന്നുണ്ടവള്‍ക്ക്...... ശിവയുടെയൊക്കെ കൂടെ കളിക്കണം, ഒരു കഷണം കേക്ക് കിട്ടിയാല്‍ തരക്കേടില്ല ഇങ്ങനെ ഒട്ടനവധിയാണ് അവളുടെ മുഖത്ത് തെളിയുന്ന ആഗ്രഹങ്ങള്‍. ശിവയും മറ്റും അവളെ ഗൌനിക്കുന്നേയില്ല. നമ്പൂതിരി പോലീസ് വഴക്കു പറയുമോ എന്നു ചേച്ചിക്ക് പേടി. എല്ലാവരും എന്ത് ചെയ്യണം എന്ന സംശയത്തില്‍ ജ്യോതികയും.
ഞാനോര്‍ത്തു ചേച്ചി പറഞ്ഞത് --ഞായറാഴ്ചകളില്‍ കളിക്കാന്‍ പോകണമെന്ന് പറഞ്ഞത് ഒത്തിരി കരയുമത്രേ ജ്യോതിക. കളിക്കാന്‍ പോകണമെന്ന് പറഞ്ഞാല്‍ ചേച്ചിയുടെ ക്വോട്ടേഴ്സില്‍ വരണമെന്നാണ്. പത്തിരുപത്തയഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന അവിടുത്തെ കുട്ടിപട്ടാളം മുഴുവന്‍ അവധിസമയം ചേച്ചിയുടെ അടുത്താണ്. അതിനു കാരണവുമുണ്ട്. ആ പറച്ചിലൊക്കെ പിന്നെയാകാം.
അപ്പൊ ജ്യോതിക വഴക്കിട്ടും, പിന്നെ കുറെ കറയും അതും രക്ഷയില്ലെങ്കില്‍ ഒന്നാശ്വസിക്കാന്‍ ഒരു സൂത്രപണിയുണ്ട് പുള്ളിക്കാരിക്ക്. പുള്ളിയുടെ വീട്ടിലെ ജനലിന്റെആരികില്‍ വന്ന് തന്റെ ഓരോരൊ പാവയും കളിപ്പാട്ടവും ഒക്കെ ചേച്ചിക്കും ശിവക്കും ഒക്കെ കാണിച്ചു കൊടുക്കും....ആ ജയില്‍ നിന്ന് അവള്‍ സമരം ചെയ്യുകയാണ്..... കുറെ കഴിയുമ്പോള്‍ ശിവയ്ക്കും മറ്റും മടുക്കും. എല്ലാ ഞായറാഴ്ചയും ഇതു തന്നെയല്ലേ കാണുന്നെ. അവര്‍ നോക്കാതെയാവുമ്പോള്‍ ജ്യോതികയുടെ മുഖം വാടും. പിന്നെ കരച്ചിലായി. ചില ദിവസം ജ്യോതിക കരഞ്ഞ് തളരും. ചില ദിവസം നമ്പൂതിരിപ്പോലീസ് ജനലടച്ച്കളയും.
ആ സ്വാതന്ത്ര്യ സമരസേനാനിയാണ് എന്റെ മുമ്പില്‍ തനിക്ക് കുറച്ച് നേരം കിട്ടിയ സ്വാതന്ത്ര്യം എന്ത് ചെയ്യണമെന്നറിയാതെ കുണുങ്ങി നില്‍ക്കുന്നത്. എനിക്ക് സഹിക്കാനായില്ല. ഞാന്‍ ചോദിച്ചു, ചുമ്മാ ചോദിച്ചു "എന്താ മോളുടെ പേര്?" "ജ്യോതിക"......ഇങ്ങ് വാ എന്ന് പറഞ്ഞ് ഞാന്‍ കൈ നീട്ടി....അവള്‍ ഓടി അടുത്തു. ഞാന്‍ ചേര്‍ത്ത് നിര്‍ത്തി ചോദിച്ചു "മോള്‍ സ്‌കൂളീന്ന് വന്നതാ? എവിടാ പഠിക്കുന്നെ?" വ്യക്തമല്ലാത്ത അവളുടെ ഉത്തരം. ശിവയും കൂട്ടരും കമ്മം കുമ്മം വായില്‍ കുത്തികയറ്റുന്ന കേക്കില്‍ അവള്‍ക്കിപ്പോഴും ഒരു നോട്ടമുണ്ട്. ഒരു കഷണം കേക്ക് അവളുടെ വായില്‍ വച്ച് കൊടുത്ത് നമ്പൂതിരിപോലീസിന്റെ വിലക്കുകള്‍ സധൈര്യം ലംഘിക്കുവാനുള്ള ധൈര്യം എനിക്കുണ്ടായില്ല. ഞാന്‍ അവളുടെ രണ്ട് കൈയിലും പിടിച്ച് കളിക്കുമ്പോഴുണ്ട് അവളുടെ കൈയ്യില്‍ മറ്റൊരു കയ്യ്. ആ ഭീകരന്‍ നമ്പൂതിരി പോലീസ്. "വാ ജ്യോതിക....പോകാം "...അവള്‍ വിങ്ങിപ്പൊട്ടി...അവളെയും വലിച്ചിഴച്ച് അയാള്‍ നീങ്ങി...അവളുടെ കരച്ചില്‍ അവിടെ നിന്നും കേള്‍ക്കാം...കുറെ കഴിഞ്ഞ് അവള്‍ തളര്‍ന്ന് വീണിട്ടുണ്ടാകാം. അറിയില്ല ആ കരച്ചില്‍ എനിക്കിപ്പോഴും കേള്‍ക്കാം.........
Che's Last Letter to his Children
| at 4:00 AM
![]()
Somewhere in Bolivia, 1966.
My dearest Aliusha, Camilo, Celita and Tatico,
I write to you from far away and in great haste, which means I can't tell
you about my latest adventures. It's a pity, because I've met some very
interesting friends through Pepe the Crocodile [this was Che's playful
reference to Uncle Sam!]. Another time...
Right now I want to tell you that I love you all very much and remember you
always, along with mama, although the younger ones I almost only know
through photos, as they were very tiny when I left. In a minute I'm going to
get a photo taken so that you know how I look these days -- a little bit
older and uglier.
This letter should arrive about the time Aliusha has her sixth birthday, so
may it serve to congratulate her and hope that she has a very happy
birthday.
Aliusha, you should study hard and help your mother in everything you can.
Remember, you are the oldest.
Camilo, you should swear less as in school you shouldn't speak like that and
you have to learn what is appropriate. Celita, help your grandmother around
the house as much as you can and continue being as sweet as when we said
goodbye -- do you remember? How could you not. Tatico, you should grow and
become a man so that later we'll see what you make of yourself. If
imperialism still exists, we'll set out to fight it. If it is finished, you,
Camilo and I will take a vacation on the moon.
Give a kiss from me to your grandparents, to Miriam and her baby, to Estela
and Carmita, and here's an elephant sized kiss from...
Papa.
Note in the margin: To Hildita [Che's oldest daughter], another elephant
sized kiss and tell her I'll write soon, but now I don't have time.
ഒടുവില്‍ ബി എസ് എ എന്‍ലിലേക്ക് മാറി
| at 8:06 PM
National Convention for Academics and Research (NCAR) 2010
| at 5:31 AM
With the increased penetration of the computing tools and techniques into modern science and technology, education and technological research are faced with the challenges of not just teaching the conceptual models of S&T but also equip, train and enable students, researchers and industrial work force to handle these in the furtherance of their goals and objectives. An important challenge to this happens to be the ready availability of such tools, ability to study and modify them suitably to the evolving scientific and technological tempers at both individual and institutional levels. Towards fostering this scientific and research temper, enabling and empowering the individuals, Free Software Movement of India (FSMI) is organizing the First National Convention for Academics and Research (NCAR-2010) for spreading awareness of Free/Libre and Open Source Software (FOSS / FLOSS), provide for a platform for sharing of experiences and views in its use in Academia/Research communities and to foster a collaborative approach to education in developing and improving educational aids including software tools.
It is estimated that more than 1000 Researchers, Academic personnel from various national universities and organizations like IITs, IISc, IIIT's and other state level Engineering Colleges and Universities from all states, Industry and Government bodies and public sector organisations will participate. The conference aims to focus on the FOSS based research and evangelisation of the same. The FOSS paradigm gives us an opportunity to emerge as a serious research community with global co-operation. This would enable the bridging of the gap between research-industry and societal demands. An integration for research between academia and industry is not up to the mark as it is in the case of developed nations. This conference shall also provide space for Industry to place their requirements before the researchers to facilitate the reach of the academia and institutions at large.
The convention will focus on a wide range of topics through dedicated track sessions on academic and research areas like scientific computing and visualization to Indian Language technologies and application specific domains of Mobile, GIS and the like. In addition, it will also host demonstrations, exhibitions, and tutorial sessions for providing hands-on training.




























